പച്ചപ്പകിട്ടോടെ വർണ്ണം വിരിയിക്കും
മെച്ചമാം നമ്മുടെ വയലേലകൾ
ഇച്ഛയോടെന്നും കാണാൻ കൊതിക്കുന്നു
ഈ ച്ചെറു കേരള ഗ്രാമഭംഗി !
തിങ്ങി നിറഞ്ഞാടും കേരവൃക്ഷങ്ങളും
സ്വർണ്ണക്കതിരാടും വയലേല ഭംഗിയും
തെളിനീരു പകരും കുഞ്ഞരുവികളും
ഓർമ്മച്ചെപ്പിലേക്കൊതുങ്ങിടുന്നു.
കാടുമെലിഞ്ഞേറെ നാടായി മാറി
കാലം വഴി തെറ്റി വന്നു പോയീടുന്നു
കാരണഭൂതരാം നമ്മുടെ കർമ്മങ്ങൾ
കാലം പ്രതി ക്രിയ ചെയ്തു മടങ്ങുന്നു.
കാലം ഗണിച്ചുള്ള കാലവർഷങ്ങളും
ലോഭം കൂടാമുന്നേ പെയ്തിരുന്നു
വറുതി വലയ്ക്കാതെ ഋതു വന്നിരുന്നു
വെറുതെ നിനയ്ക്കാം വരുംകാല ഋതു ചക്രം !
– വിജയകുമാർ. പന്തളം