ഉത്തരം കിട്ടാതെ അച്ഛൻ
ഉത്തരം നോക്കിയിരിക്കുന്നു
ചാരനിറമാർന്ന മിഴികളറിയാതെ
കരച്ചിലിൻ്റെ ഒരു മഴവരുന്നു
വിശപ്പിൻ്റെ വിശ്വരൂപം
വാളെടുത്തു തുള്ളുന്നു
തളർന്ന മകൾ തറയിൽ കിടക്കുന്നു
ഒരു നേരത്തെ അന്നവുമായിഏതു
മാലാഖ വരും!
അവസാനത്തെ പ്രതീക്ഷയും
മനസ്സിൻ്റെ തുമ്പത്തിരുന്നുവിറയ്ക്കുന്നു
വിശപ്പിനെ വിശപ്പു കൊണ്ടു മാറ്റാമെന്ന്
മകൾ മെഴിയുന്നു
ഉടലുകൊണ്ട് ഉണ്ണാമെന്ന്
ഇടനെഞ്ചു പൊട്ടുന്നു
അവസാനത്തെ കടുങ്കൈയിക്ക്
അച്ഛനിറങ്ങുന്നു
പിടയ്ക്കുന്ന ഒരു പച്ചനോട്ട്
പറഞ്ഞു വാങ്ങി
പിന്തുടർന്നു വന്നൊരാളെ
അകത്തേക്കു വിടുന്നു
– രാജു കാഞ്ഞിരങ്ങാട്