1. ഒപ്പം
നമുക്ക് മുൻപും പിൻപും നടക്കുന്നവരല്ല
നമുക്ക് ഒപ്പം നടക്കുന്നവരേ ചേർത്ത് പിടിച്ച്
ആ സ്നേഹരഥത്തിൽ കുതിക്കാൻ
അയാൾ തിരുമാനിച്ചു.
2. സങ്കൽപ്പം
ഇന്ന് രാജാവിനെ പോലെ ജീവിക്കാനും
നാളയെന്ന സങ്കൽപ്പതീച്ചൂളയിൽ വീണ് വെന്ത്
വെണ്ണീറാകാതിരിക്കാനും അയാൾ സൂക്ഷിച്ചു
3. ലാഭo
പുക്കൾ വിടർന്ന് സൗരഭ്യം പൊഴിക്കുന്നതും
പക്ഷികൾ പാടി ആനന്ദമേകുന്നതും
സൂര്യൻ ഉദിച്ച് പ്രകാശം പരത്തുന്നതും
ആരും പ്രതിഫലം കൊടുത്തിട്ടല്ല.
എന്നാൽ മനുഷ്യൻ എല്ലാം
പ്രതിഫലത്തിനു വേണ്ടി മാത്രം
പായുന്നതെന്തേ എന്ന് അയാൾ ഓർത്തു.
4. വിധി
നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും ഉള്ള
വ്യതിയാനങ്ങളുടെ പ്രതിഫലനങ്ങളെ
വിധിയെന്ന രണ്ടക്ഷരത്തിൻ കുരുക്കിൽ
ഉൾപ്പെടുത്തി ഉൾവലിയുന്നു.
– ആന്റോ കവലക്കാട്ട്