ആറോളം പതിറ്റാണ്ടുകൾ
ഉണക്കോലകൾ പോൽ
കൊഴിഞ്ഞു പോയത്
ഇന്നലെയാണന്ന
തോന്നലുകൾ …..
ഓർമ്മത്താളിലെ
അക്ഷരങ്ങളൊന്നും
മാഞ്ഞിടാത്ത
എൺപതും പിന്നിട്ട
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി,
ചട്ടംഞ്ചാലിലെ
തെക്കിൽ പീടികതൻ
വിശ്വസ്ഥൻ
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി
സ്റ്റോർ (റേഷൻ )
മൊയ്തീൻ കുഞ്ഞി ഹാജി,
പഞ്ച നേരങ്ങളിലും
” സുജൂദ് ” കൾക്ക്
പഞ്ഞം വരുത്താത്ത
അള്ളാഹുവിൻ ദാസൻ
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി.
പുതു തലമുറകൾ
പുതു പേരിനാൽ
അറിയപ്പെടുന്ന
“സ്റ്റോർ മൊയ്തീൻ ”
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി.
അര പതിറ്റാണ്ടപ്പുറം
ചട്ടംഞ്ചാൽ
ജമാഹത് പള്ളിയിൽ
മുടക്കം വരുത്താതെ
ഇരുട്ടകറ്റിയ ,
കമ്മറ്റി ഭാരവാഹി കൂടിയായ
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി.
സ്നേഹഗന്ധത്തിനാൽ
ജനഹൃദയംകീഴടക്കിയ
മതേതര വാദിയായ
പൂനിലാപുഷ്പം
ബാവിക്കര
മൊയ്തീൻ കുഞ്ഞി ഹാജി.
– എ. ബെണ്ടിച്ചാൽ