മഞ്ജുഭാഷണീ എന്ന ഗാനത്തിൻ്റെ രീതി
ഡെങ്കി ഭീഷണി
കൊതുകു ഭീഷണി
മലയാള വീഥിയിൽ
മയങ്ങി പറക്കുന്ന
കൊതുകിൻ രാഗം
കൊതുകിൻ ഗീതം
ഓ…. ഓ…..
ഡെങ്കി ഭീഷണി
മലയാള വീഥിയിൽ
മയങ്ങി പറക്കുന്ന
കൊതുകിൻ രാഗം
കൊതുകിൻ ഗീതം
ഓ…. ഡെങ്കി ഭീഷണി
ഡെങ്കിപനി നേരിടാം നിൻ
രക്തം സിരകളിൽ കലരാതേ
താനേ കുത്താത്ത കൊതുകുകളുണ്ടോ
മോഹം തീർക്കാത്ത കൊതുകുകളുണ്ടോ
(ഡെങ്കി ഭീഷണി )
രോഗസദസ്സിൽ പ്രാണൻകളയും നീ
ഒരു നീറലായ് നീ പടരുമ്പോൾ (2)
കൊതുകിനെ തുരുത്തുന്ന കാര്യങ്ങളുണ്ടോ
പുകച്ച് കത്തുന്ന തിരിയുണ്ടോ…
(ഡെങ്കി ഭീഷണി )
– ആന്റോ കവലക്കാട്ട്