നിൻ പ്രേമം
ബാല്യത്തിൽ തവ പ്രേമം കളിയിൽ
കൗമാരത്തിൽ തവ പ്രേമം പഠിപ്പിൽ
യൗവ്വനത്തിൽ തവ പ്രേമം തൊഴിലിൽ
വാർദ്ധക്യത്തിൽ തവ പ്രേമം ഈശ്വരനിൽ
ജീവിതം
ജീവിതമെന്തിനാണെന്റീശാ
ജീവിതമില്ലെങ്കിലെന്ത്
ജീവിതയാത്രയിലെന്തു നേടി
ജീവിതഭാരം ചുമന്നു .
വേല
വേദം വേണം വേദനയില്ലാതെ
വേല വേണം വേഗം
വേതനം വേണം വേഗം
വേധമില്ലാതെ വേണം വേതനം
നീന്തലറിയാത്തവർ
ജീവിത വെള്ളപ്പാച്ചിലുകൾ
കുത്തൊഴുക്കിലകപ്പെട്ടലയുന്നു
നീന്തൽ വശമില്ലാതെ കുഴയുന്നു
അക്കരെയെത്തുവാൻ വെമ്പുന്നു.
– ആന്റോ കവലക്കാട്ട്