• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, July 7, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

Muthachane kurichu cheriyoru ormmakurippu - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
January 7, 2025
മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
25
VIEWS
Share on FacebookShare on WhatsappShare on Twitter

ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്.

വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന ധനാഢ്യനായ എൻ്റെ മുത്തച്ഛൻ പരമഭക്തനും ആയിരുന്നു. അക്കാലത്ത് കുർബാനയുടെ പെരുന്നാൾ എല്ലാ വർഷവും മുത്തച്ഛൻ ആണ് നടത്തിയിരുന്നത്. അത് എൻ്റെ കൗമാര മനസ്സിലെ തെളിഞ്ഞ ഒരു ഓർമയാണ്. ഇന്നും പുത്തൻ പള്ളിയിൽ നിത്യാരാധന നടത്തുന്ന രൂപക്കൂട് എൻ്റെ മുത്തച്ഛൻ സംഭാവന ചെയ്തതാണ് എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. തലമുറകളുടെ മനസ്സിൽ വെള്ളി വെളിച്ചം വിതറി കടന്നു പോയവർക്ക് ഒരിക്കലും മരണമില്ല. ഓർമ്മകളിൽ ഒളി വിതറുന്ന വ്യക്തിത്വങ്ങളാണ് അവർ.

മുപ്പത്തിയെട്ടാമത് യൂക്കറിസ്റ്റിക് കോൺഗ്രസ് 1964ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് നടന്നു. ചരിത്രത്തിലാദ്യമായി അധികം കത്തോലിക്ക ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യത്താണ് കോൺഗ്രസ് നടന്നത്. “ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യം കുർബാനയിൽ ആണ്” എന്ന കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസിൻ്റെ ലക്ഷ്യം. കോൺഗ്രസിൽ പങ്കെടുത്തത് പോൾ ആറാമൻ മാർപാപ്പ ആയിരുന്നു. അക്കാലത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത മാർപാപ്പ ആയിരുന്നു പോൾ ആറാമൻ മാർപാപ്പാ. അതുകൊണ്ടുതന്നെ ‘പിൽഗ്രിം പോപ്പ്’ എന്ന വിളിപ്പേര് നേടി.

സ്വന്തമായി തുടങ്ങിയ സോപ്പു കമ്പനി ആദ്യമായി കൗമാരക്കാരനായ മകനെ ഏൽപ്പിച്ചു മുത്തച്ഛൻ ബോംബെയ്ക്ക് മാർപാപ്പയെ കാണാൻ കപ്പൽ കയറി.

ആലപ്പുഴയിലെ ധനാഢ്യരായ മലയിൽ അപ്പച്ചനും മലയിൽ ലോനച്ചനും ഇസ്ലാമിയി എന്ന കപ്പൽ വാടകയ്ക്കെടുത്തു ബോംബെയിൽ വെച്ച് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെ പള്ളികൾ വഴി വിവരമറിയിച്ചു. ടിക്കറ്റുകൾ പള്ളികൾ, സഭാ സംഘടനകൾ മുഖാന്തരം വിറ്റഴിച്ചു. അക്കാലത്തു ബോംബെയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള മലയാളികൾക്ക് ബോംബെ കാണുവാനും താമസ സൗകര്യത്തെ കുറിച്ച് ആശങ്ക ഉണ്ടാകാതിരിക്കാനും ആദ്യ കപ്പൽയാത്ര ആസ്വദിക്കാനും ഈ യാത്ര സഹായിച്ചു. ഇതേ യാത്രയിൽ തൻ്റെ അനുജന്മാരായ തോമസ് മലയിൽ, (എൻ്റെ ഭർതൃ പിതാവ് ) കുഞ്ഞച്ചൻ മലയിൽ (പ്രശസ്ത സംവിധായകൻ ശ്രീ സിബി മലയിലിൻ്റെ പിതാവ്) എന്നിവരെയും കൂടെ കൂട്ടിയിരുന്നു. സാമ്പത്തികമായി ഈ ഉദ്യമം വലിയ വിജയമായിരുന്നു. ഇതിൻ്റെ പ്രധാന സംഘാടകനായ മലയിൽ അപ്പച്ചൻ യാത്രക്കിടയിൽ രോഗബാധിതനായി.ബോംബെയിലേക്ക് യാത്ര പോയ ’മലയിൽ അപ്പച്ചൻ അത്യാസന്ന നിലയിൽ’ എന്ന വയർലെസിൽ വന്ന വാർത്ത ആ കാലത്ത് അതി പ്രാധാന്യത്തോടെ ദീപിക പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കപ്പലിലെ ഡോക്ടർ അദ്ദേഹത്തെ ചികിത്സിച്ചതും മറ്റും നാട്ടിലുള്ളവർക്ക് അന്ന് തികച്ചും ആശ്ചര്യകരമായ വാർത്തയായിരുന്നു.

പത്തിരുപത് ദിവസത്തോളം ഉള്ള കപ്പൽ യാത്ര കഴിഞ്ഞു വന്ന പലർക്കും അന്ന് ചിക്കൻബോക്സ് പിടിപെട്ടിരുന്നുവത്രേ.

ദിവ്യകാരുണ്യ കോൺഗ്രസിനോട് അനുബന്ധിച്ച് ഏതോ വിദഗ്ധ ആർക്കിടെക്ട് രൂപകല്പനചെയ്ത അൾത്താരയും ഏറെ കൗതുകകരമായിരുന്നു. ഈ ചുവടുപിടിച്ച് നാട്ടിൽ പല കുരിശടി കളും പിന്നീട് നിർമ്മിക്കപ്പെടുകയുണ്ടായി.

മറ്റ് ബിസിനസ് സംരംഭകരെ പോലെ യാതൊരുവിധത്തിലുള്ള ലഹരി സാധനങ്ങൾക്കോ മദ്യപാനത്തിനോ അടിമ അല്ലാത്ത ആളായിരുന്നു എൻ്റെ മുത്തച്ഛൻ. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്ന മുത്തച്ഛൻ യാതൊരു അസുഖവും ഇല്ലാതെ തിരിച്ചുവന്ന് സോപ്പു കമ്പനി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി.

ഞാൻ ജനിച്ചവർഷം തന്നെ എൻ്റെ മുത്തച്ഛൻ മലയിൽ കുടുംബവുമായി യാദൃശ്ചികമായി ബന്ധപ്പെട്ടിരുന്നു എന്ന അറിവ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തുന്നു.

മുത്തച്ഛൻ്റെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം അർപ്പിച്ചു കൊണ്ട്. 🙏🙏🙏

– മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

Previous Post

വിവാഹ വാർഷിക ആശംസകൾ

Next Post

പള്ളിക്കാട് – ഭാഗം 13

Related Rachanas

വിവാഹ വാർഷിക ആശംസകൾ
ലേഖനം

വിവാഹ വാർഷിക ആശംസകൾ

January 6, 2025

വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു...

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
ലേഖനം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024

മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എൻ്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിൻ്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിൻ്റെ...

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്
ലേഖനം

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

December 19, 2024

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ...

ടി.കെ. റപ്പായി – 38 ആം ചരമവാർഷികം – ഓർമ്മക്കുറിപ്പ്
ലേഖനം

ടി.കെ. റപ്പായി – 39 ആം ചരമവാർഷികം

December 19, 2024

ആദരാഞ്ജലി ഒരു ബിസിനസിൻ്റെയോ കടയുടെയോ പ്രശസ്തി എന്നാണ് ഗുഡ് വിൽ എന്ന വാക്കിന്‍റെ അർഥം. ഇരിങ്ങാലക്കുട ചന്തയിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ മുദ്രയുടെ പേരാണ് തെക്കേത്തല കുര്യപ്പൻ...

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!
Lekhanam 1

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!

July 11, 2024

ദൃശ്യ വിസ്മയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ...

ലോക പിതൃദിനം ജൂൺ 16
Lekhanam 1

ലോക പിതൃദിനം ജൂൺ 16

May 28, 2024

വാഷിംഗ്ടണിലെ സോനാര ഡോഡിൻ്റെ ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി...

Next Post
പള്ളിക്കാട്  – ഭാഗം 13

പള്ളിക്കാട് - ഭാഗം 13

POPULAR

ഉടലോളങ്ങൾ

ഉടലോളങ്ങൾ

September 20, 2023

എല്ലാറ്റിനും മേലേ സ്നേഹിക്കാൻ – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023
ലോക പിതൃദിനം ജൂൺ 16

ലോക പിതൃദിനം ജൂൺ 16

May 28, 2024
വനിതാദിനം, 8 മാർച്ച്  2024

വനിതാദിനം, 8 മാർച്ച് 2024

March 4, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397