• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, July 22, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

xmas ormmakal - Lekhanam By Rita Manuel

Rita Manuel by Rita Manuel
December 25, 2024
ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
16
VIEWS
Share on FacebookShare on WhatsappShare on Twitter

മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എൻ്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിൻ്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിൻ്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ്.

ബാല്യത്തിൽ സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലായിരുന്നു പിന്നീടുള്ള സന്തോഷം. മുതിർന്നപ്പോൾ കേക്കും പലതരം വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം.

യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് , ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ, ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്.
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ ഉണ്ടായിരുന്നു. ആ നാളുകളിൽ ഓരോരുത്തരുടെ അനുഭവങ്ങളുടെ വാർത്തകളുമായി പത്രം നിറയുമ്പോഴും സ്വന്തം കൂട്ടുകാരിയുടെ അനുഭവങ്ങൾക്ക് ഒരു പടി മുൻതൂക്കം.

തായ്‌ലൻഡിൽ കുടുംബവുമായി അവധി ആഘോഷിക്കാൻ പോയതായിരുന്നു കൂട്ടുകാരി. ഭർത്താവ് പുലർക്കാലെ കുട്ടികളുമായി മണലിൽ കളിക്കാനും കൊട്ടാരം ഉണ്ടാക്കാനുമായി ബീച്ച് സന്ദർശിച്ചപ്പോഴാണ് കടൽ ഉൾവലിഞ്ഞത്. അന്ന് അതൊരു പുതുമയുള്ള കാഴ്ചയാണ്. എല്ലാവരും കടലിൻ്റെ അടുത്തേക്ക് ഓടി. എന്തോ അപകടം മണത്ത കൂട്ടുകാരിയുടെ ഭർത്താവ് രണ്ടു കുട്ടികളേയും എടുത്തു കൊണ്ട് റോഡിലേക്ക് ഓടി. ഇദ്ദേഹത്തിൻ്റെ ഓട്ടം കണ്ടപ്പോൾ മറ്റൊരാളും കൂടെ ഓടി. അവിടെ കണ്ട ഓട്ടോ പോലത്തെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ ഹോട്ടൽ മുറിയിൽ സുഖമായി കിടന്നുറങ്ങിയിരുന്ന കൂട്ടുകാരി ഹോട്ടലിലെ പവ്വർ പോയതനുസരിച്ച് എന്തു പറ്റി എന്നറിയാൻ തിരക്കിയപ്പോഴാണ്, സുനാമിയെ കുറിച്ചറിയുന്നത്. അപ്പോഴേക്കും പിന്നീട് വന്ന രാക്ഷസ തിരമാലകള്‍ തീരത്തിലുള്ളവരുടെ ജീവൻ കവർന്നെടുത്തിയിരുന്നു. ഒന്നു കരയാൽ പോലും പറ്റാതെ അവരുടെ ഇടയിൽ ഭർത്താവിനെയും കുട്ടികളെയും അന്വേഷിച്ചു കൊണ്ടുള്ള ആ നടപ്പ് ,അവിടെ കാണാത്തപ്പോൾ നൈറ്റ് ഡ്രസ്സിൽ തന്നെ പല ആശുപത്രികളിലുള്ള തെരച്ചിൽ…. എല്ലാം അവൾ ഞങ്ങളോട് പറയുമ്പോൾ, അവസാനം ശുഭ വാർത്തയാണ് എന്നു അറിയാമെങ്കിലും ഞങ്ങളെല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു.

അന്ന് വൈകുന്നേരത്തോടെയാണ് അവൾ ഭർത്താവിനെയും കുട്ടികളെയും കണ്ടുമുട്ടിയത്. അത്രയും നേരം അവർ ജീവനോടെ ഉണ്ടോ എന്നറിയാതെയുള്ള അവളുടെ ആ തിരച്ചിലും ടെൻഷനും ഇന്നും എൻ്റെ മനസ്സിനെ നടുക്കുന്ന സംഭവങ്ങളാണ്. ആ വർഷം ഒരാഴ്ച മുമ്പ് ഞങ്ങൾ കുടുംബമായി ‘ബാലി ദ്വീപ്’ സന്ദർശിച്ച് മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ സംഭവം.

ആ യാത്രയിൽ അതിരാവിലെ തന്നെ നല്ല പാതി കുട്ടികളുമായി ബീച്ചിൽ പോയതും സ്ഥിരം ടൈം ടേബിളിൽ നിന്നു മാറി മൂടി പുതച്ചു കിടന്നുറങ്ങിയതും….. ഇത്തരം അവധിക്കാല യാത്രയിലെ എൻ്റെ സ്ഥിരം പണിയാണ്. അന്ന് ‘ബാലി ദ്വീപിൽ’ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നാലും …
തായ്‌ലൻഡിൻ്റെ വേറെ ഏതൊരു ഭാഗത്തു ആനപ്പുറത്ത് സവാരി നടത്തിയിരുന്ന ആന, സുനാമിക്ക് ഏതാനും നിമിഷം മുന്നേ ആകെ വിറളി പിടിച്ച് നീട്ടി ചിന്നം വിളിച്ചതും അതു പോലെ സ്കൂളിൽ പഠിപ്പിച്ച വിഷയത്തിൻ്റെ ഭാഗമായി മൂന്നിലോ നാലിലോ പഠിക്കുന്ന കുട്ടി തിരമാലയുടെ ആരവം കണ്ട് സുനാമിയാണെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടതും…….ആ നാളുകളിലെ സുനാമിയെ തുടർന്നുള്ള ചില കൗതുകരമായ പത്രവാർത്തകളായിരുന്നു.

ആ ദിവസം ഇതൊന്നുമറിയാതെ ക്രിസ്തുമസ്സിൻ്റെ ഉച്ച ഭക്ഷണം കഴിഞ്ഞ് മയക്കത്തിലായിരുന്ന എനിക്ക് കേരളത്തിൽ നിന്നും ‘ നിനക്ക് കുഴപ്പമില്ലല്ലോ?’ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോൺ വിളിയും മെസ്സേജുകളും. എനിക്ക് എന്ത് പറ്റാൻ , ഇവർക്ക് എന്തു പറ്റി എന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. ഈ അപകടത്തെ പറ്റി അന്ന് അവരിൽ നിന്നാണറിഞ്ഞത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ അപകടം ഒന്നും ഉണ്ടായില്ലെങ്കിലും പിന്നീട് TV യിൽ കണ്ട കാഴ്ചകൾ നടുക്കത്തോടെയാണ് കണ്ടത്. എൻ്റെ ബന്ധുക്കൾ വിറളി പിടിച്ചതിൽ അതിശയിക്കാനില്ല.

വർഷങ്ങൾക്കുശേഷം വല്ലപ്പോഴും fb യിലെ മെസ്സേജറിൽ ചാറ്റ് ചെയ്യുമ്പോഴും കൂട്ടുകാരിയോട് ആദ്യം പറയാനുള്ളത് അല്ലെങ്കിൽ ഓർമ്മപ്പെടുത്താനുള്ളത് ഈ വിശേഷങ്ങളാണ്. വർഷങ്ങൾക്ക് ഇപ്പുറവും നടുക്കത്തോടെ ഓർക്കുന്ന ചില ക്രിസ്തുമസ്സ് ഓർമ്മകൾ.

പല രാജ്യങ്ങളിലും ഒരു മതവിഭാഗത്തിൻ്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. ഈ ക്രിസ്തുമസ് കാലം മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ കൂട്ടത്തിൽ എനിക്കും.

എല്ലാ വായനക്കാർക്കുംസന്തോഷവും ചിരിയും ജീവിതത്തില്‍ നിറയുന്ന നല്ലൊരു ക്രിസ്തുമസ് ദിനാശംസകള്‍…

സ്നേഹത്തോടെ
– റിറ്റ മാനുവൽ

Previous Post

പള്ളിക്കാട് – ഭാഗം 12

Next Post

വിവാഹ വാർഷിക ആശംസകൾ

Related Rachanas

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
ലേഖനം

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025

ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി...

വിവാഹ വാർഷിക ആശംസകൾ
ലേഖനം

വിവാഹ വാർഷിക ആശംസകൾ

January 6, 2025

വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു...

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്
ലേഖനം

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

December 19, 2024

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ...

ടി.കെ. റപ്പായി – 38 ആം ചരമവാർഷികം – ഓർമ്മക്കുറിപ്പ്
ലേഖനം

ടി.കെ. റപ്പായി – 39 ആം ചരമവാർഷികം

December 19, 2024

ആദരാഞ്ജലി ഒരു ബിസിനസിൻ്റെയോ കടയുടെയോ പ്രശസ്തി എന്നാണ് ഗുഡ് വിൽ എന്ന വാക്കിന്‍റെ അർഥം. ഇരിങ്ങാലക്കുട ചന്തയിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ മുദ്രയുടെ പേരാണ് തെക്കേത്തല കുര്യപ്പൻ...

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!
Lekhanam 1

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!

July 11, 2024

ദൃശ്യ വിസ്മയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ...

ലോക പിതൃദിനം ജൂൺ 16
Lekhanam 1

ലോക പിതൃദിനം ജൂൺ 16

May 28, 2024

വാഷിംഗ്ടണിലെ സോനാര ഡോഡിൻ്റെ ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി...

Next Post
വിവാഹ വാർഷിക ആശംസകൾ

വിവാഹ വാർഷിക ആശംസകൾ

POPULAR

ആoബുലൻസ്

ആoബുലൻസ്

September 20, 2023
സ്വർണ്ണമെഡൽ

സ്വർണ്ണമെഡൽ

October 15, 2023
ഗുഷ് നൈറ്റ്‌

ഗുഷ് നൈറ്റ്‌

September 1, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 18

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 18

August 31, 2023

ചമേലി (ഗദ്യം)

June 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397