പ്രണയിക്കണം.. മനസ്സ് നിറയെ…
നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ
കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ
അരികത്തു ‘നീ’യുണ്ടാവണം…
ഇഷ്ടമാണൊത്തിരി… പക്ഷേ..
നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു…
നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..?
എന്ന ചിന്തയെന്നെ തളർത്തുന്നു…
നിൻ്റെ മനസ്.. നിൻ്റെ ഹൃദയം.. നിൻ്റെ സ്നേഹം..
മറ്റാർക്കെങ്കിലും ‘നീ ‘ പകുത്തുനൽകിയോ..?
അറിയില്ല… പക്ഷേ… പ്രിയേ…
പ്രണയിച്ചുപോയി ഞാൻ..
ഇനി അവസാനശ്വാസം വരെ നീ മാത്രം…
നിന്നെ മാത്രം.. നിൻ്റേത് മാത്രം…
– നയന മഹേഷ്. എ