ശുഭാശുഭ ക൪മ്മത്തിൻ ഫലം
തന്നെത്താൻ അനുഭവിക്കുമെന്നതും സത്യമല്ലോ ജഗത്തിൽ.
കൂരിരുളിൽ തപ്പിത്തടഞ്ഞിടുമ്പോൾ
ഒരുതരി വെട്ടത്തിനായി തിരയുന്നു നാം.
കനക്കുന്ന ചൂടിൽ തണൽമരം തേടുന്നു,
തോരാമഴയത്ത് കുടിലും സ്വ൪ഗ്ഗമല്ലോ.
ജീവിതപ്പാതയിൽ പുല്ലും തുണക്കുമെന്നോ൪ത്തിടാതെ
ഞാനെന്നഹങ്കാരത്താലെ
തന്നെത്താനെ പുകഴ്ത്തുന്നു വിഡ്ഢികൾ.
നിമിഷാ൪ദ്ധത്താൽ പൊലിയുമീ
ജീവിതത്തിനു മുന്നിൽ കപട നാടകമാടുന്നു.
ഇരുളിനെ ഭയക്കുന്നു ചില൪ വെട്ടത്തേയും.
ഇരുളും വെളിച്ചവും ജീവിതപ്രയാണത്തിൽ
നന്മതിന്മ തൻ വഴികാട്ടികളല്ലോ.
ഉള്ളകാലത്തിൽ ചെയ്യുക നന്മകൾ
നന്മതൻ ഫലമനുഭവിച്ചീടുവാൻ.
– കോമളം പരമേശ്വരൻ പാലക്കാട്