• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, July 22, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കലം മേം ക്യാ ഹെ?

Kalam Mem Kya hey? - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
കലം മേം ക്യാ ഹെ?
13
VIEWS
Share on FacebookShare on WhatsappShare on Twitter

ഒരേ ക്ലാസ്സിൽ ഇത് രണ്ടാം കൊല്ലമാണ് ഏലമ്മ പഠിക്കുന്നത്. ഈ വർഷം കൂടി തോറ്റാൽ ഈ സ്കൂളിൽ പഠിക്കാൻ പറ്റില്ല എന്നാണ് പ്രിൻസിപ്പൽ സിസ്റ്റർ ബിയാട്രിസ് അച്ചായനോട് തീർത്തു പറഞ്ഞിരിക്കുന്നത്. ഓർത്തപ്പോൾ ഏലമ്മയുടെ കണ്ണിൽ കണ്ണീർകണങ്ങൾ ഉരുണ്ടുകൂടി. ബാക്കി എല്ലാ വിഷയത്തിനും എങ്ങനെയെങ്കിലും കടന്നു കൂടാം എന്ന ആത്മവിശ്വാസമുണ്ട്. ഒരേ വിഷയം തന്നെ ഒന്ന് രണ്ടുവർഷം ആയല്ലോ പഠിക്കുന്നു. പക്ഷെ ഹിന്ദി അതാണ് മനുഷ്യനെ വട്ടം കറക്കുന്നത്. ഏലമ്മ ഹും എന്നെഴുതിയാൽ ടീച്ചർ പറയും. അവിടെ ഹൈ ആയിരുന്നു വേണ്ടിയിരുന്നതെന്ന്. ചിലപ്പോൾ പറയും കസേര പെണ്ണാണ് അതുകൊണ്ട് കി എന്ന് വയ്ക്കണമെന്ന്. ഹിന്ദിയിൽ മാത്രം ചില സാധനങ്ങളൊക്കെ സ്ത്രീലിംഗവും ചിലതൊക്കെ പുല്ലിംഗവും ആണത്രേ!

തീവണ്ടി, ചായ, റൊട്ടി, കാറ്റ്, പുസ്തകം, ബസ്, ചുമര്, ചീപ്പ്….. .ഇതൊക്കെ സ്ത്രീലിംഗം. മെത്ത, വെള്ളം, ഭക്ഷണം, ജോലി, വീട്, കണ്ണാടി, ടവൽ, രാജ്യം…….. ഇതൊക്കെ പുല്ലിംഗം.
ഇതെല്ലാം കൂടി ഏലമ്മയുടെ തലയിൽ നിൽക്കുന്നുമില്ല. ഏലമ്മയുടെ കൂടെ പഠിച്ചിരുന്നവരൊക്കെ ഉയർന്ന ക്ലാസിലെ പരീക്ഷക്ക് തയ്യാറെടുക്കുന്ന തിരക്കിലാണ്. ഏലമ്മയുടെ മൂന്ന് വയസ്സ് മൂത്ത ചേച്ചി ത്രേസിയാമ്മയാണെങ്കിൽ തോറ്റും നിരങ്ങിയും ഒമ്പതാം ക്ലാസിൽ എത്തി പഠിപ്പു നിർത്തി വീട്ടിലിരുന്ന് തയ്യൽ പഠനം ആരംഭിച്ചിരുന്നു.ബ്രോക്കർമാർ വിവാഹാലോചനകൾ കൊണ്ടുവരികയും തകൃതിയായി എല്ലാ ഞായറാഴ്ചയും ടീ പാർട്ടിയും നടക്കുന്നുണ്ട്. ത്രേസിയാമ്മയുടെ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ അടുത്ത കാൻഡിഡേറ്റ് എന്ന നിലയിൽ ഒന്ന് ആശ്വസിക്കാമായിരുന്നു.

തിങ്കളാഴ്ച വാർഷിക പരീക്ഷ ഹിന്ദിയാണ്. രാവിലെ തന്നെ ഏലമ്മ അഞ്ചരയുടെ കുർബാനയ്ക്ക് പോയി വന്ന് ഐശ്വര്യമായി ഹിന്ദി പുസ്തകം കയ്യിലെടുത്ത് പഠനം തുടങ്ങി. ആദ്യത്തെ ചോദ്യം തന്നെ കലം മേം ക്യാ ഹെ? എന്നായിരുന്നു. ഒരിക്കലും പരീക്ഷ കഴിയുന്നതുവരെ പുസ്തകം താഴെ വയ്ക്കരുതെന്നാണ് ബിയാട്രിസ് സിസ്റ്റർ പറഞ്ഞിരിക്കുന്നതെന്ന് ഓർമ്മിച്ചു പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഓർത്തത്, അടുത്ത വീട്ടിലെ പുതിയ മരുമകൾ ഇന്ന് പള്ളിയിൽ പോകുന്ന ദിവസമാണ്. കല്യാണത്തിൻ്റെയന്ന് ഉടുപ്പിട്ടു വന്ന കാരണം മന്ത്രകോടി സാരിയുടുത്ത് കണ്ടില്ലായിരുന്നു. പുതു പെണ്ണിന് സാരി ഉടുത്തിട്ട് എങ്ങനെ ഉണ്ടായിരിക്കും എന്നറിയാൻ ഒരു മോഹമുദിച്ചു. ഏലമ്മ ഓടി വരാന്തയിലെ സ്റ്റൂളിൽ കയറി നിന്ന് അയൽവക്കത്തേക്ക് എത്തിനോക്കി. സർവ്വാഭരണ വിഭൂഷിതയായി മന്ത്രകോടി യുടുത്ത് അമ്മായിയമ്മയും നാത്തൂന്മാരും കൂടി പുതുപെണ്ണിനെ പള്ളിയിലേക്ക് ആനയിച്ചു കൊണ്ടു പോകുന്നത് കുറെ നേരം നിർന്നിമേഷയായി നോക്കി നിന്നു.

പുസ്തകം താഴെ വച്ചിരുന്നില്ല. അതു കഴിഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞു. ”മോള് വന്ന് പുട്ടും പഴവും തിന്ന്, രാവിലെ തുടങ്ങിയ പഠനം അല്ലേ”, എന്ന്. നാത്തൂൻ ഉണ്ടാക്കിവെച്ച പുട്ടും പഴവും ഒരു മൊന്ത ചായയും കുടിച്ച് പുസ്തകവുമായി ഏലമ്മ പിന്നെയും വീടിൻ്റെ ചുറ്റുമുള്ള തിണ്ണയിൽ കൂടി നടന്ന് പഠനം തുടങ്ങി.

അപ്പോഴാണ് അമ്മച്ചി പറയുന്നത്. “ഏലമ്മ കൊച്ചേ, അച്ചായൻ പറമ്പിൽ നിന്ന് കപ്പ പറിച്ചു കൊണ്ട് വന്നിട്ടുണ്ട്. നാത്തൂനെ ഒന്ന് അരിയാൻ സഹായിച്ചേ, ത്രേസിയാമ്മ തയ്യൽ ടീച്ചർ വന്ന് തയ്യൽ പഠനത്തിന് കയറിയിരിക്കുകയാണെന്ന്.”

“അയ്യോ! അമ്മച്ചി എനിക്ക് വയ്യ. എനിക്ക് പഠിക്കാനുണ്ട് എന്നും പറഞ്ഞ് ഏലമ്മ ഒറ്റ ഓട്ടം വച്ചു കൊടുത്തു.
അപ്പോഴാണ് പത്രോസേട്ടൻ്റെ ഏട്ടകൂരി, ഏട്ടകൂരിയേ… എന്ന നീട്ടിയുള്ള വിളി കേട്ടത്. ഏലമ്മ പുസ്തകം ഇടതു കയ്യിൽ വെച്ച് ഏട്ടകൂരി കച്ചവടം ചെയ്യുന്നത് കാണാനെത്തി. ഒരു മണിക്കൂർ നേരം അയൽവക്കത്തുള്ള വരും എല്ലാവരുംകൂടി മീനിൻ്റെ മുള്ളും തലയും വാലും വിലപറഞ്ഞ് എടുത്തു. എല്ലാത്തിൻ്റെയും നടുക്ക് ഏലമ്മ ഉണ്ടായിരുന്നു.

കലാം മേം ക്യാ ഹേ? എന്ന് ഉരുവിട്ടു കൊണ്ടേയിരുന്നു ഏലമ്മ. ‘ഇത്തവണയെങ്കിലും നീ ജയിക്കുമോടീ ? ഏട്ട കൂരിയുടെ പല ഭാഗങ്ങൾ വാങ്ങിക്കാൻ വന്ന അയൽക്കാർ പുച്ഛിച്ചു ഏലമ്മയോട് ചോദിച്ചു.

“ ഇത് ആ സിസ്റ്ററിന് എന്തോ നമ്മളോട് മുൻവൈരാഗ്യം ഉള്ളതു പോലെയാ. എൻ്റെ കുഞ്ഞ് പുസ്തകം തറയിൽ വെച്ചിട്ടില്ല. എപ്പോൾ തുടങ്ങിയ പഠിത്തം ആണെന്ന് അറിയ്യോ? എൻ്റെ സംശയം ആ സിസ്റ്റർ മനപ്പൂർവം എൻ്റെ കുഞ്ഞിനോട് ഇത് ചെയ്യുന്നതാണെന്നാ”. അമ്മച്ചി ഏലമ്മയുടെ രക്ഷക്കെത്തി.

ഉച്ചയ്ക്ക് രണ്ടുമണിയോടെ നാത്തൂൻ ഉണ്ടാക്കിയ കപ്പയും കൂരി മുളകരച്ചതും കൂട്ടി നല്ല കുശാലായി കുറച്ചു കുറ്റവും കുറവും ഒക്കെ പറഞ്ഞ് എല്ലാവരും ശാപ്പിട്ടു. ഒരിക്കലും ക്രമത്തിലധികം നാത്തൂനെ പുകഴ്ത്തരുത് എന്ന് അമ്മച്ചിയുടെ കർശന നിർദേശമുണ്ട്. അല്ലെങ്കിൽ നാത്തൂൻ തലയിൽ കയറി ഇരിക്കുമത്രേ!

ഉച്ചയ്ക്ക് ഒന്നു മയങ്ങി എഴുന്നേറ്റപ്പോൾ പാവം നാത്തൂൻ ജോലികളൊക്കെ ഒതുക്കി പള്ളിയിൽ പോകാനുള്ള പുറപ്പാടാണ്. അമ്മച്ചി കാണാതെ നാത്തൂനെ സാരിയൊക്കെ ഞൊറി പിടിച്ചു കൊടുത്ത് തല നല്ല സ്റ്റൈലായി കെട്ടിക്കൊടുത്ത് പള്ളിയിലേക്ക് യാത്രയാക്കി. നാത്തൂനും കൂടുതൽ പ്രിയം ഏലമ്മയോടായിരുന്നു.’ചേട്ടത്തി എനിക്കുവേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കണേ’എന്നും പ്രത്യേകം പറഞ്ഞു.

പിന്നെയും ഏലമ്മ പഠനം തുടങ്ങി. അപ്പോഴാണ് ടിവിയിൽ പുതിയ സിനിമ വന്നിരിക്കുന്നു എന്ന് ത്രേസിയാമ്മ പറഞ്ഞു കേട്ടത്. ഏലമ്മ ഒറ്റക്കുതിപ്പിന് ഹിന്ദി പുസ്തകവുമായി ദിലീപിൻ്റെ സി.ഐ.ഡി മൂസ സിനിമ കാണാൻ വന്നിരുന്നു. അതിലാണെങ്കിൽ നിറയെ ഹിന്ദി വാക്കുകൾ. ഹോ, ഈ പുസ്തകവും കയ്യിൽ പിടിച്ചു നടന്ന നേരം ഈ സിനിമ കണ്ടാൽ മതിയായിരുന്നു എന്ന് തോന്നി ഏലമ്മയ്ക്ക്. സിനിമയിൽ നിന്ന് ഒരുപാട് പഠിക്കാമല്ലോ എന്ന് കരുതി ഏലമ്മ സിനിമ മുഴുവനും കണ്ടു അതിലെ ഹിന്ദി മന:പാഠമാക്കി.

തിങ്കളാഴ്ച ദിവസം വാർഷിക പരീക്ഷയുടെ അവസാന ദിവസം. തൻ്റെ ഭാവി നിശ്ചയിക്കുന്നത് ഇന്നാണ് എന്ന നല്ല ഓർമ്മ യോടെ ഏലമ്മ പരീക്ഷാഹാളിൽ എത്തി. തൻ്റെ ഹൃദയമിടിപ്പിൻ്റെ ശബ്ദം ഏലമ്മയ്‌ക്കു തന്നെ കേൾക്കാമായിരുന്നു. ക്വസ്റ്റ്യൻ പേപ്പർ ടീച്ചർ വിതരണം ചെയ്തു. ആദ്യത്തെ ചോദ്യം തന്നെ കലം മേം ക്യാ ഹെ? ഏലമ്മയുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. തലേദിവസം മുഴുവൻ ഈ ചോദ്യം പഠിച്ചെങ്കിലും ഉത്തരം പഠിക്കാൻ പറ്റിയിരുന്നില്ല.

അയൽവക്കത്തെ പുതു പെണ്ണിൻ്റെ മന്ത്രകോടി, പത്രോസേട്ടൻ്റെ ഏട്ടകൂരി, സി.ഐ.ഡി മൂസ സിനിമ… ഇതൊക്കെ ഒരു ഫ്ലാഷ്ബാക്ക് പോലെ ഓർമ വന്നെങ്കിലും ഇതിൻ്റെ ഉത്തരം മാത്രം ഓർമ്മ വരുന്നില്ല.

ഇരുന്ന ഇരിപ്പിൽ ഔസേപ്പിതാവിനു രണ്ടു കൂട് മെഴുകുതിരി നേർച്ച നേർന്ന് ഏലമ്മ തലങ്ങും വിലങ്ങും ഇതിൻ്റെ ഉത്തരം ആലോചിച്ചു. ഏലമ്മയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ ഇയോച്ചൻ ഏലമ്മയ്ക്ക് ഉത്തരം കാണിച്ചുകൊടുത്തു. കൂട്ടത്തിൽ ലവ്ൻ്റെ ഒരു ചിഹ്നവും. ഏലമ്മ സന്തോഷത്തോടെ ഉത്തരമെഴുതി. ഏലമ്മയും ഇയോച്ചന് തിരിച്ച് ഒരു ലവ് ൻ്റെ ഡിസൈൻ ഇട്ട് കാണിച്ചു.

ഇയ്യോച്ചൻ കുറെ അധികം ഉത്തരങ്ങൾ ഏലമ്മയ്ക്ക് കാണിച്ചുകൊടുത്തു. ബാക്കി ചോദ്യങ്ങൾക്ക് തൻ്റെ അറിവിനു ഒപ്പിച്ച് എന്തൊക്കെയോ എഴുതി. യൗസേപ്പിതാവ് ഇയോച്ചന്റ രൂപത്തിൽ വന്നതോ? ഏലമ്മയ്ക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. അങ്ങനെ ഇത്തവണ താൻ ജയിക്കും എന്ന പൂർണ്ണ പ്രതീക്ഷയോടൊപ്പം പരീക്ഷഹാളിൽ നിന്ന് നിന്നിറങ്ങിയപ്പോൾ മനസ്സിൽ മറ്റൊരു പുഞ്ചിരിയും ലഡ്ഡുവും പൊട്ടി….

കലം മേം ക്യാ ഹെ?
കലം മേം സ്യാഹി ഹെ.
കലം മേം പ്യാർ ബി ഹെ

അത്‌ മനസ്സിൽ നൂറാവർത്തി പറഞ്ഞു പുഞ്ചിരിയോടെ ഏലമ്മ വീട്ടിലെത്തി….

പേനയിൽ മഷി മാത്രമല്ല പ്രണയവും ഉണ്ടെന്നു കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ കമിതാക്കളായിരുന്നു ഇയോച്ചനും ഏലമ്മയും.

രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ ആ പ്രണയവല്ലരി തളിർത്ത്, പൂത്ത്… വിവാഹത്തിലെത്തി.
ആ ദാമ്പത്യവല്ലരി പൂത്തുലഞ്ഞു.
ദിവസങ്ങൾ ആഴ്ചകളായി
ആഴ്ചകൾ മാസങ്ങളായി
മാസങ്ങൾ വർഷങ്ങളായി കണ്ണും തള്ളി പുറത്തേക്ക് വന്നു.
രണ്ടു കുസുമങ്ങൾ വിരിഞ്ഞു..
ഏലമ്മ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായി.

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

കൂടത്തായിയിലെ കോഴി

Next Post

കാവൽ പട

Related Rachanas

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

മുചി
കഥ

മുചി

March 25, 2024

പെയിന്‍റടിച്ച കോലായിലെ തൂണിൽ എണ്ണമയം കണ്ട് സച്ചി ചോദിച്ചു " ഇതാരാ ഈട വന്നിരുന്നേ. ഇത്രക്ക് തലയിൽ എണ്ണ തേച്ചവരാരാ. ഈ ജമ്മത്തിനി ഇതുപോവുലേ." അപ്പോ ഞാമ്പറഞ്ഞു....

കെവിൻ്റെ കുണുവാവ
കഥ

കെവിൻ്റെ കുണുവാവ

March 9, 2024

ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിൻ്റെയും തനുവിൻ്റെയും വിവാഹം കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി...

തവളക്കുളം ശലോമി
കഥ

തവളക്കുളം ശലോമി

March 4, 2024

1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ...

Next Post
കാവൽ പട

കാവൽ പട

POPULAR

മനസ്സിൻ്റെ തീരത്ത്

മനസ്സിൻ്റെ തീരത്ത്

June 1, 2023
അമ്മേ മരിയേ നിനക്ക് സ്വസ്തി – ക്രിസ്തീയ ഗാനം

അമ്മേ മരിയേ നിനക്ക് സ്വസ്തി – ക്രിസ്തീയ ഗാനം

September 20, 2023
അയാൾ കരയുകയാണ്

അയാൾ കരയുകയാണ്

September 20, 2023
ഒറ്റക്കോലം

ഒറ്റക്കോലം

August 2, 2023
ഉത്രാളിക്കാവ് പൂരം — ഒരു മധുരനൊമ്പര ഓർമ്മ

ഉത്രാളിക്കാവ് പൂരം — ഒരു മധുരനൊമ്പര ഓർമ്മ

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397