കത്തുന്നൊരഗ്നിയിൽ
വെന്തിട്ടും അന്നവർ
ചങ്കത്തുവച്ചോരു
പ്രസ്ഥാനമാ…..
വീശുന്ന വാളിനു
കണ്ഠം കൊടുത്തവർ
കെട്ടിപ്പടുത്തോരു
പ്രസ്ഥാനമാ…..
കോടിക്കണക്കിനു
ധീരങ്ങളായവർ
ചോര കൊടുത്തോരു
പ്രസ്ഥാനമാ…..
വേതാള ശക്തികൾ
ഉന്നം പിടിച്ചിട്ടും
ലോകം മറിച്ചോരു
പ്രസ്ഥാനമാ…..
കാരാഗ്രഹങ്ങളേ
കോവിലായ്തീർത്തതാം
കേമത്വമുള്ളോരു
പ്രസ്ഥാനമാ…..
കണ്ടിച്ചു തള്ളിയാൽ
വാടില്ല കൂട്ടരേ
വീണ്ടും തളിർക്കുന്ന
പ്രസ്ഥാനമാ……
മാറീന്നു ചീറ്റിയ
യൗവ്വന ചോരയിൽ
പൊട്ടിമുളച്ചോരു
പ്രസ്ഥാനമാ…..
ക്രൂരൻ്റെ പാണിയാൽ
മൃത്യു വരിച്ചിട്ടും
വീണ്ടും ജനിച്ചോൻ്റെ
പ്രസ്ഥാനമാ…..
കാലങ്ങളായെത്ര
കാഠിന്യ പാതകൾ
കാതം ചരിച്ചോരു
പ്രസ്ഥാനമാ……
താഴില്ല താഴ്ത്തില്ല
വിശ്വാസ പൈതൃകം
കണ്ഠം ചലിക്കുന്ന
നാൾവരെയും …..
– ജോൺസൺ എഴുമറ്റൂർ