തൃക്കാർത്തിക ദീപം… തെളിയും തിരുനാളിൽ…
ദർശനമരുളുമീ രാവിൽ… ശ്രീപാർവ്വതി…
ദർശനമരുളുന്ന രാവിൽ… (2 )
നിറമേറും മുത്തുക്കുടയും അഴകാർന്നൊരു മഞ്ഞപ്പട്ടും
അലിവേകും ദേവീബിംബം താണുവണങ്ങുന്നേൻ
നിറകണ്ണുകളോടെ… നിറയും മാനമോടെ…
അടിയങ്ങൾ തൊഴുതുമടങ്ങുന്നേൻ
അമ്മേ… ദേവീ… ശരണം…
അമ്മേ… ദേവീ… ശരണം…
(തൃക്കാർത്തിക
നടപ്പന്തലെത്തും നേരം.. നമിക്കുന്നു അംബേ ഹൃത്തിൽ –
കൊളുത്തുന്ന ദീപാഞ്ജലി… അണയാതെ കാത്തിടണേ… (2 )
അകതാരിലെന്നെന്നും… തൃപ്പാദപത്മങ്ങളിൽ…
നടത്തിടാം പുഷ്പാഞ്ജലി… പന്തീരായിരം പുഷ്പാഞ്ജലി…(2 )
അമ്മേ… ദേവീ… ശരണം…
അമ്മേ… ദേവീ… ശരണം…
(തൃക്കാർത്തിക
നാദസ്വരമേളം കേട്ടു… മയിലാട്ടം കണ്ടു ചേലിൽ –
ജ്വലിക്കുന്ന ദേശവിളക്കിൽ… മറക്കുന്നു എല്ലാം അമ്മേ…(2 )
അലങ്കാര പന്തലിൽ… എതിരേറ്റു നിൽക്കുമീ…
അവിടുത്തെ തിരുനാമം… അവലംബമെന്നെന്നും… (2 )
അമ്മേ… ദേവീ… ശരണം…
അമ്മേ… ദേവീ… ശരണം…
(തൃക്കാർത്തിക