അഴലിൻ്റെ തീരത്ത്
അണയാതൊരു പ്രണയം
അരുതെന്നു ചൊല്ലിയും
വിടരുന്ന പ്രണയം.
അഴകിൻ്റെ തീരത്ത്
വിടരുന്ന പ്രണയം
അഴകൊന്നു പോയാൽ
അടരുന്ന പ്രണയം.
അഴകും ആസ്തിയും
തേടുന്ന പ്രണയം
അരുതെന്നു ചൊല്ലിയാൽ
അഗ്നിക്കിരയാക്കിടും.
പ്രണയത്തെ വിലപേശി
വിൽക്കുമീ ലോകത്തിൽ
പവിത്രമാം പ്രണയമേ
ക്ഷമിച്ചീടുക നീ.
മാംഗല്യസൂത്രമണിയിച്ച
കരങ്ങളാൽ കുരിക്കിട്ടു
തൂക്കുന്നു ധർമ്മപത്നിയെ
കാഞ്ചനം കരിക്കട്ടക്ക്
സമമായിടും കാലം വരേക്കും
സ്ത്രീധനപീഡനം
ഘോരതാണ്ഡവമാടിടും.
ഉറക്കം നടിക്കാതെ
നീതിപീഠമേ ഉണർന്നീടുക
അറുതി വരുത്തുക
സ്ത്രീധനക്കൊലകളെ.
– കോമളം പരമേശ്വരൻ, പാലക്കാട്.