ബലി കുടീരങ്ങളേ….. എന്ന നാടക ഗാനത്തിൻ്റെ രീതി
ബലി ആയ മന്നനേ……
മഹാബലി വീരനേ……
സ്മരണകൾ നിറയും
ഓണ ദിവസങ്ങളേ
ഇവിടേ ഓണ കോടിയിൽ
വിളിക്കുന്നു നിങ്ങളേ
ആർപ്പു വിളികൾ തൻ
സുന്ദര ഘോഷങ്ങൾ
കേരള മണ്ണിൽ
കാലുകൾ കുത്ത്യാൽ ( കുത്തിയാൽ )
ആളുകൾ സങ്കടമുയർത്തും
ഈ കാലം മാറാൻ
പ്രാർത്ഥിക്കും ജനങ്ങൾ
വലഞ്ഞു ഇന്ധനം
വാങ്ങുമ്പോൾ
മാധ്യമങ്ങളിൽ
കേരളം നിറയുന്നു
സ്ത്രീധനത്തിൻ
വിസ്മയം തീർത്ത്
വാക്സിൻ ഗാഥകൾ
കരളലിയും കാര്യങ്ങൾ
ഇവിടെ പൗരനുണരുന്നു
കുതിപ്പൂ ഞങ്ങളിൽ
വൈറസുകളുടെ
ചരിത്രമെഴുതിയ
അന്വർത്ഥങ്ങൾ
കൊളുത്തും ഞങ്ങൾ
സിക്കോ നീക്കാൻ
കൊതുകിൻ കൈത്തിരിനാളങ്ങൾ
ഞങ്ങൾ നിക്കുന്ന
മലയാള ഭൂവിൽ നിന്നണിയും
കവചങ്ങളുമായി
ഇന്നു ഞങ്ങൾ
മലനാട്ടിലെ മണ്ണിൽ
അലയും പുതിയ
മാസ്ക്കുകൾ തേടി
– ആന്റോ കവലക്കാട്ട്