തൂമഞ്ഞ് പെയ്യുന്ന ബെത്ലേഹമിൽ
കാലികൂട്ടിലെ പുൽതൊട്ടിലിൽ
കന്യകാമേരി തൻ കൺമണിയായ്
ദൈവത്തിൻ പുത്രൻ ഭൂജാതനായ്
(തൂമഞ്ഞ് …)
ധനുമാസരാത്രിയിൽ താരപ്രഭയിൽ
പൊന്നുണ്ണിക്കായ് രാജാക്കൾ കാഴ്ചയേകി
മാലാഖ വൃന്ദം സ്തുതിഗീതം പാടി
ആട്ടിടയർ ആ ഗാനം ഏറ്റു പാടി
( തൂമഞ്ഞ് … )
രക്ഷകനാം കുഞ്ഞിൻ നാദം അലതല്ലും നേരം
മണ്ണും വിണ്ണും ആനന്ദപൂരിതമായ്
പാപമോക്ഷമേകാൻ ഉദിച്ചൊരീ പൈതൽ
കാലികളെ നോക്കി പുഞ്ചിരി തൂകി.
– ആന്റോ കവലക്കാട്ട്