മഞ്ഞുരുകും രാവിലൊരു ഉണ്ണി പിറന്നു.
സ്വർഗ്ഗവും ഭൂമിയും ആനന്ദ നൃത്തമാടി.
മാലാഖ വൃന്ദം സ്തുതിഗീതം പാടി.
മന്നിൽ ഇടയർ അതേറ്റു പാടി.
രാരീരം പൊന്നുണ്ണീ രാരീരാരം
രാരീരം പൊന്നുണ്ണീ രാരീരാരം
മാനത്തെ താരകം മാർഗ്ഗ ദീപമായ്
മാനവ രക്ഷകന് മേലേ നിറചിരിയോടെ
മിന്നുന്നേ ബെത് ലേഹം വീഥികളിൽ
മിഴി ചിമ്മുന്നേ പൈതൽ പുൽതൊട്ടിലിൽ
രാരീരം പൊന്നുണ്ണി രാരീരം
രാരീരം പൊന്നുണ്ണി രാരീരം
മണ്ണിൽ ശാന്തി വിതച്ചിടുവാനായ്
വിണ്ണിൽ നിന്ന് വന്നൊരു സ്നേഹനാദം
നിറയുന്നേ ത്യാഗ പ്രകാശ നാളമായ്
പുഞ്ചിരി തൂകുന്നേ ഉണ്ണി അജപാലകരിൽ
രാരീരം പൊന്നുണ്ണി രാരീരാരം
രാരീരം പൊന്നുണ്ണി
രാരീരാരം
– ആന്റോ കവലക്കാട്ട്