കമോൺ വേൾഡ് കപ്പ്
ആരവം വേൾഡ് കപ്പ് ആരവം
ബാറ്റിൽ വെടിക്കെട്ടിൻ താളം
പന്തിൻ പുത്തൻ ഇന്ദ്രജാലം
ആരാധകനെഞ്ചിൽ ജിൽ ജിൽ മേളം
(ആരവം വേൾഡ് കപ്പ് ആരവം )
ആകാശത്തിൻ ചുറ്റും സിക്സറുകൾ
വിജയം തുറക്കും സെഞ്ച്വറികൾ
കാറ്റിൽ ഉലയും ക്യാച്ചുകൾ
കാണികളിൽ കുളിർമഴ പെയ്യുന്നേ
(ആരവം വേൾഡ് കപ്പ് ആരവം )
താരങ്ങൾ തെല്ലുണരും നേരം
മണ്ണിൽ ആവേശകൊടി വീശുന്നേ
വരവേറ്റീടുന്നേ ഒന്നായ് മലയാള നാട്
ഈ വേൾഡ് കപ്പിൻ ഊർജം പകരനായ്
(ആരവം വേൾഡ് കപ്പ് ആരവം)
– ആന്റോ കവലക്കാട്ട്