ചിലന്തികളുടെ ലോകം
രചന – എസ്. എം. മണിക്കുട്ടൻ
മിഴി പ്രസിദ്ധീകരണം
വില: 130 രൂപ
വീടും നാടും, വീട്ടുകാര്യങ്ങളും നാട്ടുകാഴ്ചകളും, വീടിറമ്പും നാട്ടിടവഴികളും, വീട്ടിണക്കങ്ങളും നാട്ടുനൻമകളും നിറഞ്ഞതാണ് എസ്.എം മണിക്കുട്ടൻ്റെ കഥകൾ. ഈ കഥകളിൽ ജീവിതത്തിൻ്റെ നനവ് കണ്ടെത്താൻ നമുക്ക് കഴിയും. നാമോരോരുത്തരുടെയും ചുറ്റുമുള്ള ആളുകളും പരിസരങ്ങളുമാണ് കഥകളിൽ നിറയുന്നത്. മാത്രമല്ല കഥ പറയുവാൻ ലളിതമായ ഒരു ഭാഷയാണ് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത്. ആദ്യന്തം അനുവാചകനെ കഥയ്‌ക്കൊപ്പം ചേർത്തുനിർത്താൻ ഇത് സഹായിക്കുന്നു.
– മോബിൻ മോഹൻ