ശങ്കരൻകുട്ടിയുടെ ആട്ട് – ഒരു സാമൂഹ്യമാധ്യമവിലാപഗാഥ
ശങ്കരൻകുട്ടി മരിച്ചു. ഫേസ്ബുക്കിലെ പോസ്റ്റിൽ ബഹളം! പ്രത്യേകിച്ച് അസുഖങ്ങളൊന്നുംതന്നെയില്ലായിരുന്നു എന്ന് കീറിമുറിച്ചു പരിശോധിച്ച ഭിഷഗ്വരന്മാർ മൊഴി രേഖപ്പെടുത്തി. അതിൻ്റെയൊരു കുറവ് വേണ്ട. ശങ്കരൻകുട്ടി സ്ഥലത്തെ പ്രധാന കേഡിയായിരുന്നു....