അമ്മേ മരിയേ നിനക്ക് സ്വസ്തി
ദൈവം നിന്നോട് കൂടെ (2)
നന്മയുടെ നിറകുടമേ ….
നാരികളിൽ അനുഗ്രഹീതേ
നിൻ ഉദരഫലം യേശു അനുഗ്രഹീതൻ
(അമ്മേ മരിയേ)
വിശുദ്ധിയാം പ്രകാശമേ
ഈശോ തൻ കന്യാമാതേ
കളങ്കിതർ ഞങ്ങളെ
കാത്ത് പാലിക്കണേ
(അമ്മേ മരിയേ)
മൃത്യു വരിക്കുമ്പോഴും
എന്നും എല്ലായ്പ്പോഴും
അമ്മേ തമ്പുരാനോടായ്
പ്രാർത്ഥിക്കണേ
(അമ്മേ മരിയേ)
– ആന്റോ കവലക്കാട്ട്