ഇവിടെയിന്നും കാത്തിരിപ്പൂ അഹല്യയാകും ഞാൻ
രഘുവരൻ തൻ പാദസ്പർശാൽ ശാപമോചിതയാകുമോ?
ഇവിടെയിന്നും…
മനവും തനുവും മാറിയില്ലാ ശിലയായ്പോയതിനാൽ
യുഗങ്ങൾ പലതും കഴിഞ്ഞുപോയതു മറിഞ്ഞതില്ലല്ലോ
മഴയും വെയിലും മഞ്ഞുമെല്ലാമെനിക്കു തുല്യമല്ലോ
തഴുകിപ്പോകും തനുവാം ശിലയിൽ ഒഴുകിപ്പോയ് കാലം
ഇവിടെയിന്നും…
ഇനിയുമൂഴം വരുമടുത്ത ത്രേതായുഗത്തിന്നായ്
കനിവുചൊരിയും ദശരഥാത്മജനവതരിക്കുമന്നും
നിനവിലോർത്തു കഴിഞ്ഞിടുന്നോരെനിക്കു മോക്ഷത്തി-
ന്നിനിയുമെത്ര പിറക്കണം രാപകലുകൾ മന്നിൽ
ഇവിടെയിന്നും..