കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം
(യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടിൻ്റെ രീതിയിൽ)
ചാലക്കുടിയിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
കാതോർത്തിരുന്നു ആ നിവാസികൾ
മണിനാദം കേട്ടു ആ മോദരായ് (2)
ഓട്ടോക്കാരനായ് വിലസും നാട്ടിൽ
മിമിക്രി താരമായ് തിളങ്ങും നാളിൽ
താരരാജകുമാരനായെത്തിയ അന്ന്
കാണികൾ ചൊല്ലി സൂപ്പറായ്
അന്ന് കാണികൾ ചൊല്ലി സൂപ്പറായ്
മണി ചേട്ടൻ്റെ പടം കാണാൻ ആരാധകർ വന്നു (2)
നാടൻപാട്ട് കേട്ട് ആരാധകർ നടന്നു.(2)
കലാഭവൻ മണിയുടെ നടന വിസ്മയം (2)
അവാർഡ് വാങ്ങുന്ന തും അവർ കണ്ടു
(ഓട്ടോക്കാരനായ് വിലസും)
അന്യഭാഷയിലും മണി ചിത്രങ്ങളെത്തി (2)
കണ്ടു രസിച്ചീടുവാൻ ആരധകവൃന്ദം വന്നു (2)
എന്നാൽ എല്ലാർക്കും ഷോക്കായ് നിലച്ചു ആ മണി നാദം (2)
ജനമനസ്സിലെന്നും മുഴങ്ങീടുന്നു
– ആന്റോ കവലക്കാട്ട്