ഇല്ലിമുളം കാടുകളിൽ ലല്ലലല്ലംപാടി വരും…..
എന്ന നാടക ഗാനത്തിൻ്റെ രീതി
ഓണത്തിന് ഓൺലൈനിൽ
മെല്ലെ മെല്ലെ ചൊല്ലി വരും
മാവേലി …. മാവേലി (2)
കാലത്തിൻ്റെ കോലങ്ങളിൽ
അന്തം വിട്ടു നോക്കി നിന്നു
മാവേലീ, … മാവേലി (2)
കാലാക്കാലം കണ്ടീടുന്ന
ആചാരങ്ങൾ കണ്ടീടാതേ
ഉള്ളിലൊരു നീറ്റലായ്
മാവേലീ (2)
ഇളവില്ലാ വേല ചെയ്യുവാൻ
ലോക് ഡൗണ് നേരമാണ്
കാശിനായ് വഴിയില്ലാ
മാവേലി ….മാവേലീ … (2)
( ഓണത്തിന്….)
അണിയുവാൻ ഡബിൾ മാസ്ക്ക്
കുന്നോളം തന്നേക്കാം
അണയൂ നീ കനിവോളം
മാവേലി (2)
ഇന്നിവിടെ ജീവിക്കാൻ
നിൻ കയ്യിൽ ഇന്ധനവും
ഇഞ്ചക്ഷനും കൊണ്ടു വരൂ
മാവേലി …… മാവേലീ
( ഓണത്തിന് … )
– ആന്റോ കവലക്കാട്ട്